മുത്തങ്ങയില്‍ പിടിച്ചത് 7500 പാക്കറ്റ് ഹാന്‍സ്
മുത്തങ്ങ:വയനാട് എക്സൈസ് ഇന്റലിജന്റ്സ് ബ്യൂറോ ഉദ്യോഗസ്ഥരും, മുത്തങ്ങ എക്സൈസ് ചെക് പോസ്റ്റ് സംഘാംഗങ്ങളും സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടികൂടിയത് 7500 പാക്കറ്റ് (110 കിലോയോളം ) ഹാന്‍സ് മാത്രം. ആദ്യം എക്സൈസ് അധികൃതര്‍ നല്കിയ വിവരത്തില്‍ ധാരണപ്പിശക് സംഭവിച്ചതാണെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.ഹാന്‍സ് കടത്തിയ മലപ്പുറം സ്വദേശികളായ മലപ്പുറ സ്വദേശികളായ കൊണ്ടോട്ടി കൊട്ടപ്പുറം ചോലയില്‍ പി.ടി സിറാജുദ്ദീന് (40),കൊണ്ടോട്ടി അരൂര്‍ ചണ്ടന്‍ പിലാക്കല്‍ കെ.എസ് മുഹമ്മദ് സലീം (33),കൊണ്ടോട്ടി വാഴയൂര്‍ ചെല്ലിക്കര ഇ.ഫൈസല്‍ (39)എന്നിവരെ അറസ്റ്റ് ചെയ്തു. കാറിന്റെ ഡിക്കിയിലും, ബോണറ്റിനുള്ളിലും മറ്റുമായാണ് ഹാന്‍സ് സൂക്ഷിച്ചിരുന്നത്.ഹാന്‍സ് കടത്താന്‍ ഉപയോഗിച്ച കാറും പിടികൂടിയിട്ടുണ്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍