അതിജീവനത്തിന്റെ ഉത്സവത്തിനു പ്രൗഢ തുടക്കമായി
ബത്തേരി:വയനാര്‍ട്ട് കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റര്‍സോണ്‍ കലോത്സവത്തിന് ഉത്സവാന്തരീക്ഷത്തില്‍ തുടക്കം. സ്റ്റേജ് മത്സരങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം പ്രശസ്ത മാധ്യമ പ്രവര്ത്തകന് അഭിലാഷ് മോഹന്‍ നിര്‍വ്വഹിച്ചു.പ്രളയത്തെ അതിജീ വിച്ച നാം, ജനാധിപത്യത്തെയും സമൂഹത്തെയും ഒന്നാകെ തച്ചുടയക്കാന്‍ ശേഷിയുള്ള പല പ്രതിലോമ ശക്തികളെയും ഒറ്റക്കെട്ടായി തോല്‍പ്പിച്ചു. ഈ കലോത്സവം അടയാളപ്പെടുത്തേണ്ടത് എവിടെയും തോല്‍ക്കാത്ത ഈ ജനതയെ ആണെന്നും , കലയ്ക്കു മുന്നില്‍ ഏതു മതിലുകളും തകര്‍ന്നടിയുമെന്നും അഭിലാഷ് മോഹന്‍ അഭിപ്രായപ്പെട്ടു. കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന് ചെയമാന് ഷാബിര്‍ എസ് അധ്യക്ഷത വഹിച്ചു.ചടങ്ങില്‍ അമല്‍ജിത് എം.ടി.കെ സ്വാഗതവും പ്രശസ്ത സിനിമ താരം സന്തോഷ് കീഴാറ്റൂര്‍ മുഖ്യാതിഥിയുമായി.വി പി ശരത് പ്രസാദ്, ടി.എല്‍ സാബു, പി.ആര് ജയപ്രകാശ് , ജോബിസണ്‍ ജെയിംസ്, കെ.കെ ഹനീഫ, കെ.എസ് ഹരിശങ്കര്‍, ഗോകുല്‍ പി.എസ്, ശില്പ അശോകന്, ഷേബ എം ജോസഫ്, ജോര്‍ജ് മത്തായി നൂറനാല്‍ , കെ. റഫീഖ്, കെ.എം ഫ്രാന്‍സിസ്, ശ്രീജിത് സി.എസ്, അജ്നാസ് അഹമ്മദ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന് ജോയിന്റ് സെക്രട്ടറി അക്ഷയ് റോയ് ഉദ്ഘാടന ചടങ്ങിന് നന്ദിയര്‍പ്പിച്ച് സംസാരിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍