ആഘോഷമായി ഘോഷയാത്ര
ബത്തേരി:കാലിക്കറ്റ് യൂണിവേഴ്സിറ്റി കലോത്സവം 'വയനാര്‍ട്ടി'ന്റെ സംസ്കാരിക ഘോഷയാത്ര വര്‍ണാഭമായി.നാന്നൂറ്റിമുപ്പത്തിയഞ്ച് കോളേജുകളില്‍ നിന്നായി മൂവ്വായിരത്തോളം പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന കലാ മാമാങ്കത്തിന്റെ സംസ്കാരിക ഘോഷയാത്ര രാവിലെ പതിനൊന്നു മണിക്ക് ബത്തേരി കോട്ടക്കുന്നില്‍ സമാപിച്ചു.സാംസ്കാരിക ഘോഷയാത്രയെ അന്വര്‍ത്ഥമാക്കും വിധം അനവധി കലാരൂപങ്ങളുടെ അകമ്പടിയോടെ സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളില്‍ നിന്നുമുള്ള ആളുകള്‍ സാംസ്കാരിക ഘോഷയാത്രയില്‍ അണിനിരന്നു.മുത്തുകുടകളുടെ അകമ്പടിയോടെയാണ് ഘോഷയാത്ര നഗര ഹൃദയത്തിലൂടെ നടന്നു നീങ്ങിയത്. കേരളത്തിന്റെ തനതു കലാരൂപമായ ഓട്ടന്തുള്ളല്, ലക്ഷദ്വീപിലെ കുട്ടികള്‍ അവതരിപ്പിച്ച ഡോലിപ്പാട്ട് എന്നിവ ഘോഷയാത്ര മുഖ്യാകര്‍ഷണങ്ങളായി. യൂണിവേഴ്സിറ്റി യൂണിയന് ഭാരവാഹികളായ ഷാബിര്‍ .എസ് (ചെയര്മാന്), ശില്പ (ലേഡി വൈസ് ചെയര്പേഴ്സന്), ഗോകുല്‍ (വൈസ് ചെയര്മാന്) അമല്‍ജിത്ത് (ജന. സെക്രട്ടറി), അക്ഷയ് റോയ് (ജോ. സെക്രട്ടറി) സംഘാടക സമിതി ചെയര്മാന് ജയപ്രകാശ്, കണ്‍വീനര്‍ ജോബി സണ്‍ ജെയിംസ്, അജ്നാസ് അഹമ്മദ്, മുഹമ്മദ് അഷ്കര്‍ ,വി എസ് ശ്രീജിത്ത്, കെ.എസ് ഹരിശങ്കര്‍, തുടങ്ങിയവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍