സഹവാസ ക്യാമ്പ് ആരംഭിച്ചു
പുല്‍പ്പള്ളി:സമൂഹത്തില്‍ നല്ല തലമുറയെ വളര്‍ത്തിയെടുക്കുന്നതിന് അധ്യാപകരുടെ പങ്ക് പ്രധാനമാണെന്ന് മാനന്തവാടി പബ്ലിക്ക് പോസിക്യൂട്ടര്‍ സി.ബാലകൃഷ്ണന്.പുല്‍പ്പള്ളിയില്‍ സി.കെ രാഘവന് എജ്യുക്കേഷന്‍ ട്രസ്റ്റ് ബി.എഡ് കോളേജില്‍ നടന്ന സഹവാസ ക്യാമ്പ് ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.വളര്‍ന്നു വരുന്ന തലമുറകള്‍ക്ക് അറിവിന്റെ വെളിച്ചം പകര്‍ന്ന് അധ്യാപകര്‍ നല്ക്കുന്ന സന്ദേശം ഉള്‍ക്കൊണ്ട് മുന്നേറാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാകണമെന്ന് അദേഹം പറഞ്ഞു.ഷീന ജയറാം അദ്ധ്യക്ഷത വഹിച്ചു.സുബൈര്‍ സി.പി,കെ.ആര്ജയറാം,ഗോവിന്ദന് കുട്ടി നായര്‍,എല്‍ദോസ് സി.എം,ഐശ്വര്യ മോഹന്‍,അമ്യത പി.ബി എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍