മേയാന്‍ വിട്ട പശുക്കളെ കടുവ ആക്രമിച്ചു;കടുവയെ തുരത്തുന്നതിനിടെ വനപാലകന് പരുക്ക്
പുല്‍പ്പള്ളി:പുല്‍പ്പള്ളി കൊളവള്ളി കബനി തീരത്ത് മേയാന്‍ വിട്ട രണ്ട് കറവപശുക്കളെ കടുവ ആക്രമിച്ചു. കൊളവള്ളി ചൂരയ്ക്ക തടത്തില്‍ ബിജുവിന്റെ 20 ലിറ്ററോളം പാല് ലഭിക്കുന്ന രണ്ട് പശുക്കളെയാണ് കൃഷിയിടത്തില്‍ കെട്ടിയിട്ടപ്പോള്‍ കടുവ ആക്രമിച്ചത്.ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം.കര്‍ണ്ണാടക വനത്തില്‍ നിന്നായിരുന്നു കടുവ എത്തിയത്.പശുക്കളെ കടുവ ആക്രമിക്കുന്നത് കണ്ട് കോളനിക്കാര്‍ അലറി കൂവിയതിനെ തുടര്‍ന്ന് പശുവിനെ ഉപേക്ഷിച്ച് സമീപത്തെ കുറ്റിക്കാട്ടിലേക്ക് മാറുകയായിരുന്നു.തുടര്‍ന്ന് സ്ഥലത്തെത്തിയ വനപാലക സംഘത്തിലെ മാനുവല്‍ എന്ന വനപാലകന് കടുവയെ പടക്കംപൊട്ടിച്ച് തുരത്തുന്നതിനിടെ പരുക്കേറ്റു.ഒരു പശുവിന് മാരകമായി പരിക്കേല്‍ക്കുകയും സമീപത്തുണ്ടായിരുന്ന മറ്റൊരു പശുവിന് മുറിവേല്‍ക്കുകയും ചെയ്തു.പശുവിനെ ആക്രമിച്ച കാടിന്റെ പരിസരത്തായി കടുവ ഉള്ളതിനാല്‍ ആദ്യമാര്‍ക്കും പശുവിന്റെ അടുത്തേക്ക് പോകാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. തുടര്‍ന്ന് കേരളാ കര്‍ണ്ണാടക വനപാലക ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി കടുവയെ പടക്കം പൊട്ടിച്ച് തുരത്താന്‍ ശ്രമിച്ചു.ഇതിനിടെ മാനുവര്‍ എന്ന വനംവകുപ്പ് ഉദ്യോഗസ്ഥന്റെ കയ്യിലിരുന്ന് പടക്കം പൊട്ടി പരുക്കേറ്റു.ഇദ്ദേഹത്തെ പുല്‍പ്പള്ളിയിലെ പ്രഥമിക ആര്യോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍