പ്രതിജ്ഞ ദിനം നടത്തി.
പുല്‍പ്പള്ളി:സമൂഹത്തില്‍ നിന്ന് കുഷ്ഠരോഗം ഇല്ലാതാക്കുന്നതിന് വേണ്ടി ഏപ്രില്‍ 29 മുതല്‍ മെയ് 12 വരെ നടക്കുന്ന ലെപ്രസി കേസ് ഡിറ്റക്ഷന്‍ ക്യാമ്പയിനിന്റ ഭാഗമായി പുല്‍പ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ നേത്യത്വത്തില്‍ പ്രതിജ്ഞ ദിനം നടത്തി.സമൂഹത്തില്‍ ഒളിഞ്ഞിരിക്കുന്ന കുഷ്ഠരോഗ ലക്ഷണമുള്ളവരെ കണ്ടെത്തി പ്രാരംഭ ഘട്ടത്തില്‍ തന്നെ ചികിത്സയിച്ചു ഭേദമാക്കുക എന്നതിന്റെ ഭാഗമായാണ് ക്യാമ്പയിന് സംഘടിപ്പിക്കുന്നത്. പ്രതിജ്ഞ ദിനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ.പോള്‍ ഉദ്ഘാടനം ചെയ്തു.മെഡിക്കല്‍ ഓഫീസര്‍ ഡോ. ലത അദ്ധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.പി.രാധാകൃഷ്ണന്,കെ.സുഭദ്ര, സൂസന്ന, ജോബി.,മാത്യു എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍