കാട്ടാനയുടെ ആക്രമണത്തില്‍ ബൈക്ക് യാത്രികര്‍ക്ക് പരുക്ക് ;ആക്രമിച്ചത് ഫുട്ബോള്‍ കളികഴിഞ്ഞ് വരികയായിരുന്ന യുവാക്കളെ
പുല്‍പ്പള്ളി:പുല്‍പ്പള്ളി മാനന്തവാടി യാത്രാമധ്യേ ബൈക്ക് യാത്രികരായ രണ്ട് യുവാക്കളെ കാട്ടാന ആക്രമിച്ചു. ഇന്നലെ വൈകുന്നേരം പാക്കംദാസനക്കര മധ്യേ വെച്ചാണ് യുവാക്കളെ കാട്ടാന ആക്രമിച്ചത്.ആക്രമണത്തില്‍ പരുക്കേറ്റ വള്ളിയൂര്‍ക്കാവ് പുതിയവീട്ടില്‍ പ്രജിത് (22), കമ്മന മൂത്തേടത്ത് ഷനു (22) എന്നിവരെ ബത്തേരി വിനായക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പ്രജിത്തിന്റെ കാലിന്റെ തുടയെല്ലിന് പൊട്ടലേറ്റിട്ടുണ്ട്. ഷനുവിന്റെ കയ്യുടെ അസ്ഥിക്കും പൊട്ടലുണ്ട്. ചെതലയത്ത് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്ത് തിരികെ വരുന്ന വഴിക്കാണ് ഇവരെ കാട്ടാനആക്രമിച്ചത്. വള്ളിയൂര്‍ക്കാവ് സോക്കര്‍ സ്റ്റാര്‍ ക്ലബ് അംഗങ്ങളാണ് ഇരുവരും.തിരികെ വരുന്ന വഴിക്ക് എല്ലാവരും ബൈക്കുകളിലായിട്ടാണ് വന്നത്. എന്നാല്‍ പിന്നിലായിട്ടുണ്ടായിരുന്ന പ്രജിത്തിനെയും, ഷനുവിനേയുമാണ് കാട്ടാന ആക്രമിച്ചത്. ബൈക്കിന്റെ പുറകിലിരുന്ന പ്രജിത്തിനെ കാട്ടാന തുമ്പിക്കൈ കൊണ്ട് തട്ടുകയായിരുന്നൂവെന്ന് ഇവര്‍ പറയുന്നു. തുടര്‍ന്ന് ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ഇരുവരും വീഴുകയുമായിരുന്നു. തൊട്ടുപിന്നാലെ വന്ന ഒരു കാര്‍ കണ്ടപ്പോഴാണ് ആന ഇരുവരേയും ഉപേക്ഷിച്ച് കടന്നുകളഞ്ഞതെന്നും ഇവര്‍ പറയുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍