വോളണ്ടിയര്‍മാര്‍ക്ക് പരീശീലനം നല്കി
ബത്തേരി:കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജനത്തിന്റെ ഭാഗമായി ചെതലയം പ്രാഥമികാരോഗ്യ കേന്ദ്രവും,സുല്‍ത്താന്‍ ബത്തേരി നഗരസഭയും സംയുക്തമായി ഭവന സന്ദര്‍ശനത്തിനുള്ള വോളണ്ടിയര്‍മാര്‍ക്ക് പരീശീലനം നല്കി.സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച പരിശീലന പരിപാടി ആരോഗ്യ സ്റ്റാന്‍ഡിംങ്ങ് കമ്മിറ്റി ചെയര്മാന് ബാബു അബ്ദുറഹിമാന്ഉദ്ഘാടനം ചെയ്തു.ഡോ.നിതിന്‍,എന്‍.എം.എസ് ഡേവിസ് എന്നിവര്‍ ക്ലാസെടുത്തു.കൊല്ലം,കോട്ടയം,പത്തനംതിട്ട,ഇടുക്കി,വയനാട്,ആലപ്പുഴ എന്നീ ജില്ലകളിലാണ് അശ്വമേധം എന്ന പേരില്‍ ഈ കര്‍മ്മപദ്ധതി ഏപ്രില്‍ 29 മുതല്‍ മെയ് 12 വരെ സംസ്ഥാന ആരോഗ്യവകുപ്പ് നടത്തുന്നത്.ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ഗീത,ബെന്നി ,അബ്ദു,ബജിത്ത്,സൂപ്പര്‍ വൈസര്പത്മിനി,മേരി,മഞ്ജു,ഷീജ, സുജ,വിജി, ദേവകി, ആന്‍സി എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍