ശിശുമല കുരിശ് മലയില്‍ കുരിശ് മലക്കയറ്റം 27 ന്
പുല്‍പ്പള്ളി:വിശുദ്ധ തോമാശ്ലീഹായുടെ തീര്‍ത്ഥാടന കേന്ദ്രമായ ശിശുമല കുരിശ് മലയില്‍ കുരിശ് മലക്കയറ്റവും പുതുഞായര്‍ ആഘോഷവും ഏപ്രില്‍ 27,28 തീയ്യതികളില്‍ നടക്കും.27 ന് 5.15 ന് മലമുകളില്‍ ഫാ.സജി കോട്ടായില്‍ കൊടിയേറ്റുന്നതോടെ 2 ദിവസം നീണ്ടു നില്ക്കുന്ന തിരുനാളിന് തുടക്കമാകും. 5.30ന് തിരുന്നാള്‍ കുര്‍ബ്ബാനയ്ക്ക് ഫാ: ഷാജു മുളവേലിക്കുന്നേല്‍ കാര്‍മ്മികത്വം വഹിക്കും.28 ന് രാവിലെ 6.30 ന് നടക്കുന്ന വിശുദ്ധ കുര്‍ബ്ബാനയ്ക്ക് മലങ്കര റീ ത്തില്‍ ഫാ.ജോര്‍ജ് ആലുംമൂട്ടില്‍ കാര്‍മ്മികത്വം വഹിക്കും.8.45ന് കുരിശിന്റെ വഴി മലയടിവാരത്ത് നിന്നും ആരംഭിക്കും, 9.45 ന് ആഘോഷമായ തിരുന്നാള്‍ കുര്‍ബ്ബാനയ്ക്ക് ഫാ.റ്റിബിന്‍ ചക്കുളത്തില്‍ കാര്‍മ്മികത്വം വഹിക്കും.തുടര്‍ന്ന് നേര്‍ച്ചഭക്ഷണം ഉണ്ടായിരിക്കുന്നതാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍