180 ലിറ്റര്‍ വാഷ് പിടികൂടി; രണ്ട് പേര് അറസ്റ്റില്‍
പെരിക്കല്ലൂര്‍:ബത്തേരി എക്സൈസ് റെയിഞ്ച് ഉദ്യോഗസ്ഥര്‍ പെരിക്കല്ലൂര്‍ പട്ടാണിക്കുപ്പ് ഭാഗത്ത് നടത്തിയ പരിശോധനയില്‍ ചേട്ടന് കവല ഭാഗത്ത് നിന്നും ചാരായം വാറ്റുവാന്‍ പാകപ്പെടുത്തിയ 180 ലിറ്റര്‍ വാഷ് പിടിച്ചെടുത്തു നശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പട്ടാണിക്കൂപ്പ് സ്വദേശികളായ കുര്യപ്പറയില് ജോമേഷ് (36),പ്ലാതോട്ടത്തില്‍ വീട്ടില്‍ അനീഷ് (33) എന്നിവരെ അറസ്റ്റ് ചെയ്തു. പ്രതികള്‍ക്കെതിരെ അബ്കാരി കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കി.എക്സൈസ് ഇന്‍സ്പെക്ടര്‍ വി.ആര് ജനാര്ദ്ദനന്, പ്രിവന്റീവ് ഓഫീസര്‍ അനില്‍കുമാര്‍ ,സി.ഇ.ഒ മാരായ അനീഷ് എ.എസ്,കെ.കെ. അനില്‍കുമാര്‍,ബിനു എന്നിവരുടെ നേതൃത്വത്തിലായിരുന്നു വാഷ് പിടികൂടിയത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍