ഫോറസ്റ്റ് വാച്ചറിനെ കടുവ ആക്രമിച്ചു;കാലിന് ഗുരുതര പരുക്ക്
ബത്തേരി:കുറിച്യാട് റെയിഞ്ചിലെ കുപ്പാടി ഫോറസ്റ്റ് സ്റ്റേഷന് പരിധിയിലെ വാച്ചറായ കരുണാകരന് (55) ആണ് പരുക്കേറ്റത്. ഇന്ന് രാവിലെ വള്ളുവാടിയില്‍ സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്. ഇടതു കാലിന് സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കഴിഞ്ഞദിവസം പ്രദേശവാസിയായ ഒരാളുടെ വളര്‍ത്തുപട്ടിയെ കടുവ പിടിച്ചിരുന്നു. തുടര്‍ന്ന് കരുണാകരനും, സുഹൃത്തും കടുവയുടെ കാല്‍പ്പാടുകള്‍ നോക്കി പോകുന്നതിനിടെയാണ് അപകടമെന്ന് പറയുന്നു. കൂടെയുണ്ടായിരുന്നയാള്‍ ബഹളംവെച്ചതോടെ കടുവ ഓടിമറയുകയായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍