ഈസ്റ്റര്‍ ദിനത്തിലും രാഹുല്‍ഗാന്ധിക്ക് വോട്ടഭ്യര്‍ത്ഥിച്ച് കന്നി വോട്ടര്‍മാര്‍
പുല്‍പ്പള്ളി:പുല്‍പ്പള്ളി വയനാട് ലോകസഭ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണവുമായി ഈസ്റ്റര്‍ ദിനത്തിലും കന്നി വോട്ടര്‍മാര്‍ പ്രചാരണത്തില്‍ സജീവമായി.പുല്‍പ്പള്ളി മേഖലയില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളിലെ വിവിധ കോളേജുകളില്‍ പഠിക്കുന്ന കന്നി വോട്ടര്‍മാരാണ് രാഹുല്‍ ഗാന്ധിയുടെ വിജയത്തിനായി ഈസ്റ്റര്‍ ദിനത്തിലും ആഘോഷങ്ങള്‍ മാറ്റിവെച്ച് യുവ വോട്ടര്‍മാരോട് വോട്ട് അഭ്യാര്‍ത്ഥിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ സജീവമായത്.രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ എത്തിയത് തങ്ങള്‍ പഠിക്കുന്ന കോളേജുകളിലെ വിദ്യാര്‍ത്ഥിക്കിടയില്‍ പോലും ഇത് തങ്ങല്ള്ക്ക് ലഭിച്ച അസുലഭ ഭാഗ്യമായാണ് കാണുന്നതെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. മാധ്യമങ്ങളിലുടെ മാത്രം കണ്ടിരുന്ന ഭാവി പ്രധാനമന്ത്രി രാഹുല്‍ ഗാന്ധി മണ്ഡലത്തില്‍ സ്ഥനാര്‍ത്ഥിയായി എത്തിയതും തങ്ങളുടെ കന്നിവോട്ട് രാഹുല്‍ ഗാന്ധിക്ക് നല്‍കുന്നതോടൊപ്പം സുഹൃത്തുക്കളോടൊപ്പം ചേര്‍ന്ന് മികച്ച ഭുരിപക്ഷം ലഭിക്കുന്നതിന്റെ ഭാഗമായാണ് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍