ജീപ്പും കാറും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരുക്കേറ്റു

മാനന്തവാടി തലശ്ശേരി റൂട്ടില്‍ കണിയാരം ഇറക്കത്തിന് സമീപം വെച്ച് ഇന്ന് രാവിലെ പതിനൊന്നേകാലോടെയാ ണ് അപകടം സംഭവിച്ചത്.കൊട്ടിയൂര്‍ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറും തലപ്പുഴ എസ് വളവ് സ്വദേശി കള്‍ സഞ്ചരിച്ചിരുന്ന ജീപ്പുമാണ് കൂട്ടിയിടിച്ചത്.ജീപ്പിലു ണ്ടായിരുന്ന എസ് വളവ് സ്വദേശി ഷിബു (47),കാറിലു ണ്ടായിരുന്ന കൊട്ടിയൂര്‍ സ്വദേശി സിജി (40) എന്നിവര്‍ ക്കാണ് പരുക്കേറ്റത്.ഇരുവരെയും ജില്ലാ ആശുപത്രി യില്‍ പ്രവേശിപ്പിച്ചു.ആരുടെയും പരുക്ക് ഗുരുതരമല്ല.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍