കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി നിര്‍മല സീതരാമന് നാളെ വയനാട്ടില്‍
ബത്തേരി:വയനാട് ലോകസഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ തെരഞ്ഞെടുപ്പ് പ്രചാരണനത്തിന്റെ ഭാഗമായി കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി നിര്‍മല സീതരാമന് നാളെ (ഏപ്രില്‍ 21) വയനാട്ടില്‍ എത്തും.രാവിലെ 10.25ന് ബത്തേരി സെന്റ് മേരീസ് കോളേജ് ഗ്രൗണ്ട് ഹെലിപാഡില്‍ ഇറങ്ങുന്ന അവര്‍ 10.30ന് ബത്തേരി ഗാന്ധി ജംഗ്ഷനില്‍ 10 മിനിട്ട് സംസാരിക്കും. തുടര്‍ന്ന് ബത്തേരിയില്‍ നടക്കുന്ന റോഡ് ഷോയിലും പങ്കെടുക്കും
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍