മാനന്തവാടി മുനിസിപ്പല്‍ ബസ് സ്റ്റാന്റിന് എതിര്‍വശത്തെ റോഡരികിലെ പാര്‍ക്കിംഗ് മേഖലയില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കുകള്‍ക്ക് മുകളിലേക്കാണ് മതിലിടിഞ്ഞ് വീണത്. സി എസ് ഐ പള്ളിയുടെ മതിലാണ് മറിഞ്ഞു വീണത്. മതിലിനോട് ചേര്‍ന്ന് പള്ളിമുറ്റത്ത് കുറച്ച് ദിവസം മുമ്പ് മണ്ണ് തട്ടിയിരുന്നു. തുടര്‍ന്ന് ഇന്ന് കനത്ത മഴയില്‍ മണ്ണ് തിങ്ങിയിറങ്ങി മതില് മറിഞ്ഞ് വീഴുകയായിരുന്നു. രണ്ട് ബൈക്കുകള്‍ പൂര്‍ണ്ണമായും മതിലിനടിയിലായിട്ടുണ്ട്. രണ്ടെണ്ണം ഭാഗികമായി മതിലിനടിയില്‍പ്പെട്ട നിലയിലാണുള്ളത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍