ദുഃഖവെള്ളി ആചരിച്ചു
പുല്‍പ്പള്ളി മരകാവ് ഇടവകയുടെ നേതൃത്വത്തില്‍ ദുഃഖവെള്ളിയാചരണത്തിന്റെ ഭാഗമായി മരകാവ് സെന്റ തോമസ് ദേവാലയവും പുല്‍പ്പള്ളി തിരുഹൃദയ ദേവാലയവും സംയുക്തമായി നടത്തിയ കുരിശിന്റ വഴിയില്‍ നൂറ് കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. യേശുവിന്റെ കുരിശുമരണവും ത്യാവും ഉള്‍പ്പെടെയുള്ള പീഡാനുഭവ രംഗങ്ങളുടെ ജീവസ്സുറ്റ ദൃശ്യാവിഷ്ക്കരണത്തോടെ നടന്ന കുരിശിന്റെ വഴി വിശ്വാസികള്‍ക്ക് ആത്മീയ അനുഭൂതിയേകി.മരകാവ് ദേവാലയത്തില്‍ രാവിലെ 9 മണിയോടെ ആരംഭിച്ച കുരിശിന്റെ വഴിയില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി വിശ്വാസികള്‍ പങ്കെടുത്തു.പുല്‍പ്പള്ളി താഴെയങ്ങാടിയില്‍ എത്തിയ കുരിശിന്റെ വഴി നഗരവീഥിയിലൂടെ പരിഹാര പ്രദക്ഷിണമായി ടൗണ്‍ ദേവാലയത്തില്‍ സമാപിച്ചു.ഫാ.ജയിംസ് പുത്തന്‍പറമ്പില്‍, ഫാ.വിന്‍സെന്റ പുതുശ്ശേരി,ഫാ.ജോസഫ് മുണ്ടയ്ക്കല്‍ എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍