അന്ത്യ അത്താഴ സ്മരണയില്‍ പെസഹ ആചരിച്ചു
പുല്‍പ്പള്ളി:ചീയമ്പം മാര്‍ ബസേലിയേസ് ദേവാലയത്തില്‍ യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴ സ്മരണ പുതുക്കി പെസഹ വ്യാഴം ആചരിച്ചു.പള്ളിയില്‍ പ്രത്യേക പ്രാര്‍ത്ഥനകളും കാല്‍കഴുകല്‍ ശുശ്രൂഷയും നടന്നു.ക്രിസ്തു 12 ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകിയതിന്റെയും വിശുദ്ധ കുര്ബാനയുടെയും ഓര്‍മ്മ പുതുക്കിയാണ് പെസഹ ആചരണം.കാല്‍കഴുകല്‍ ശുശ്രൂഷയ്ക്ക് അഭി.സഖറിയാസ് മോര് പോളി കോര്‍പ്പസ് മുഖ്യ കാര്‍മ്മികത്വം വഹിച്ചു.മലബാര്‍ ഭദ്രാസനത്തിലെ മുഴുവന്‍ വൈദികരുടെയും സഹകാര്മ്മികത്വത്തിലായിരുന്നു ശുശ്രൂഷ നടന്നത്.ഫാ.ഷൈജന്‍ കുര്യാക്കോസ്,ഫാ.ബൈജു മനയത്ത് എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍