രാഹുലിന്റെ കൈയ്യില്‍ വയനാട്ടില്‍ ആത്മഹത്യചെയ്ത കര്‍ഷകരുടെ കണക്കുണ്ടോ: വീരേന്ദ്രകുമാര്‍
ബത്തേരി:രാഹുല്‍ ഗന്ധിയുടെ കൈയ്യില്‍ വയനാട്ടില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കണക്കുണ്ടോയെന്ന് എം.പി വീരേന്ദ്രകുമാര്‍.രാജ്യത്ത് എത്ര കര്‍ഷകര്‍ ജീവനൊടുക്കിയിട്ടുണ്ടെന്ന് രാഹുലിന് അറിയാമോ ? ബത്തേരിയിലെ എല്‍ഡിഎഫ് പൊതുയോഗത്തിലാണ് വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ കോണ്‍ഗ്രസ് അധ്യക്ഷനുനേരെ വീരേന്ദ്രകുമാര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചത്.ഇതൊന്നുമറിയില്ലെങ്കില്‍ എന്തിന് വയനാട്ടില്‍ വന്നൂവെന്ന് മറുപടി പറയണം.കോണ്‍ഗ്രസ് നയങ്ങളാണ് രാജ്യത്തെ കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിയിട്ടത്.ആ നയത്തില്‍ സാധരണക്കാരും സ്ത്രീകളുമാണ് ഏറെ ദുരിതമനുഭവിച്ചത്. സംഘപരിവാറിനെതിരാണെങ്കില് രാഹുല്‍ മത്സരിക്കേണ്ടിയിരുന്നത് കര്ണാടകയിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഫാസിസത്തിനെതിരെയാണ് പോരാട്ടമെങ്കില്‍ മത്സരിക്കേണ്ടത് ബിജെപിക്കെതിരെയാണ്. കേന്ദ്രസര്‍ക്കാര്‍ ഭരണഘടനയെപോലും കൂട്ടാക്കുന്നില്ല. നിയമങ്ങളും ഭരണഘടനാ ചട്ടങ്ങളും ആദ്യം ലംഘിക്കുന്നത് പ്രധാനമന്ത്രിയാണ്. ഒരുഭരണഘടനാ സ്ഥാപനത്തേയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല. മനുഷ്യന്റെ സ്വാതന്ത്ര്യം ജയിലിലായി. ജയിലില്‍പോലും ചിന്തിക്കാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നു. വായിക്കാന്‍ പുസ്തകം കിട്ടുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ രാജ്യത്ത് വീടുകളില്‍പോലും ചിന്തിക്കാനുള്ള സ്വാതന്ത്ര്യം ഇല്ലാതായെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍