തുഷാര്‍ വെള്ളപ്പള്ളിക്ക് പിന്തുണ പ്രഖ്യാപിച്ച് ബിജു കാക്കത്തോട്
കല്‍പ്പറ്റ:എന്‍ഡിഎ വയനാട് മണ്ഡലം സ്ഥാനാര്‍ത്ഥിയും ബിഡിജെഎസ് സംസ്ഥാന അധ്യക്ഷനുമായ തുഷാര്‍ വെള്ളാപ്പള്ളിക്ക് പിന്തുണ അറിയിച്ച് ഗോത്ര സംസ്ഥാന ചെയര്‍മാനും വയനാട് ലോകസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ ബിജു കാക്കത്തോട്.കല്‍പ്പറ്റ എന്‍ഡിഎ ഓഫീസില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്. വയനാടിന്റെ വികസനവും അടിസ്ഥാന വിഭാഗങ്ങളുടെ പ്രശ്നങ്ങളും ദേശീയ തലത്തില്‍ ഉയര്‍ത്തി കാണിക്കുവാന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ പോലെ ഒരു നേതാവിനേ കഴിയൂ അതിനാല്‍ മത്സരത്തില്‍ നിന്നും സൗഹാര്‍ദ്ദപൂര്‍വ്വം പിന്മാറി ആദിവാസി മേഖലയിലെ വോട്ടുകള്‍ അദ്ദേഹത്തിന് നല്‍കുമെന്ന് ബിജു പറഞ്ഞു. 60 വര്‍ഷം ഇന്ത്യ ഭരിച്ചവര്‍ ആദിവാസികളെ പട്ടിണിയിലാക്കി ഇനി രക്ഷിക്കുമെന്ന് പറയുന്നത് വിഡ്ഢിത്തമാണ് .രാഹുല്‍ ഗാന്ധി വയനാട്ടിലെ അടിസ്ഥാന പ്രശ്നങ്ങളെ കുറിച്ച് മിണ്ടുന്നില്ല. രാത്രിയാത്രാ നിരോധനം, റെയില്‍വേ, മെഡിക്കല്‍ കോളേജ്, ഒരു തുണ്ട് ഭൂമിക്കുവേണ്ട് ആദിവാസികള്‍ സമര മുഖത്തുള്ള അവസ്ഥ, കര്‍ഷക ആത്മഹത്യ, കടക്കെണി മരണങ്ങള് ഇതെല്ലാം മറച്ചുവെച്ച് വര്‍ഗ്ഗീയതയെ കുറിച്ചു സംസാരിക്കുന്നു. 10കൊല്ലം യുഡിഎഫ് ഭരിച്ച അവസ്ഥയാണ് ഇത്. ഇതെല്ലാം പരിഹരിക്കാന്‍ എന്ഡിഎയിക്കെ കഴിയൂ. വയനാട്ടില്‍ പതിനായിരം കോടികള്ക്കുകള്ക്കു മുകളില്‍ ആദിവാസികള്‍ക്കായി ചിലവാക്കി. അതൊക്കെ എവിടെപോയെന്ന് രാഹുല്‍ വ്യക്തമാക്കണം. ശക്തനായ ഒരു പ്രധാന മന്ത്രിയെയാണ് രാജ്യത്തിന് ആവശ്യം. അതിന് മോദിയുടെ കരങ്ങള്‍ക്ക് ശക്തി പകരണമെന്നും അദ്ദേഹം പറഞ്ഞു. ഗോത്ര ജില്ലാ കണ്വ്വീനര് നരായണന് ചുണ്ടപ്പാടി, എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍