ഇതരസംസ്ഥാന തൊഴിലാളി പുഴയില്‍ മുങ്ങിമരിച്ചു
കമ്പളക്കാട് ടൗണില്‍ വാടകയ്ക്ക് താമസിച്ചു വന്നിരുന്ന നിര്‍മ്മാണ തൊഴിലാളി കര്‍ണ്ണാടക ചാമരാജ്നഗര്‍ നയക്കാട്ബിഡി നാഗരാജിന്റെ മകന് മഹേഷ് (23) ആണ് മരിച്ചത്. പനമരം പുഴയില്‍ നിരട്ടാടി കൈപ്പാട്ടുകുന്ന് ഭാഗത്ത് വെച്ച് മഹേഷും, സുഹൃത്തുക്കളായ ഗുണ്ടേല്പേട്ട സ്വദേശി രവി (30), കമ്പളക്കാട് സ്വദേശി നൗഷാദ് എന്നിവര്‍ കുളിക്കാനിറങ്ങിയതായിരുന്നു. തുടര്‍ന്ന് മൂവരും ഒഴുക്കില്‍പ്പെടുകയും നീന്തലറിയാത്ത മഹേഷും, രവിയും മുങ്ങിപോകുകയുമായിരുന്നു. ഇവരുടെ കൂടെയുണ്ടായിരുന്ന നൗഷാദ് നീന്തലറിയാവുന്നത് കാരണം നീന്തികരയ്ക്ക് കയറി. പ്രദേശവാസികളുടെ നേതൃത്വത്തില്‍ ഉടന്‍തന്നെ തിരച്ചില്‍ നടത്തി രണ്ട് പേരെയും പുഴയില്‍ നിന്നും രക്ഷിച്ചെങ്കിലും ആശുപത്രി യാത്രാ മധ്യേ മഹേഷ് മരണപ്പെടുകയായിരുന്നു. രവിയെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പനമരം പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ച് വരികയാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍