സുനില്‍ ദിയോദര്‍ നാളെ ജില്ലയില്‍
കല്‍പ്പറ്റ:എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ബിജെപി ദേശീയ സഹസംഘടന സെക്രട്ടറി സുനില്‍ ദിയോദര്‍ നാളെ(ഏപ്രില്‍ 18) വയനാട് ജില്ലയില്‍ എത്തും. ത്രിപുരയിലെ 25 വര്‍ഷത്തെ മാണിക്ക് സര്‍ക്കാരിന്റെ കമ്മ്യൂണിസ്റ്റ് ഭരണത്തെ സംഘടനാനേതൃത്വം കൊണ്ടും സാമൂഹ്യ ഇടപെടലുകള്‍ കൊണ്ടും വേരോടെ അറുത്തുമാറ്റി ദേശീയതയുടെ ആശയം പ്രചരിപ്പിക്കാന്‍ മുന്‍കൈ എടുത്ത ആളാണ് സുനില്‍ ദിയോദറെന്നും അദ്ദേഹത്തിന് ഉജ്ജ്വല സ്വീകരണം നല്‍കുമെന്നും എന്‍ഡിഎ വൃത്തങ്ങള്‍ അറിയിച്ചു. കേരളത്തില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഇടതു വലതു വികസന മുരടിപ്പ് നയങ്ങള്‍ക്ക് എതിരെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കുക എന്ന് ആശയവുമായി എത്തുന്ന അദ്ദേഹം കല്‍പ്പറ്റ ബൈപ്പാസിനടുത്തുള്ള അയ്യപ്പക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ചു കല്‍പ്പറ്റയില്‍ സമാപിക്കുന്ന യുവആവേശ് റാലിയിലും തുടര്‍ന്നുള്ള സമ്മേളനത്തിലും പങ്കെടുക്കുമെന്നും നേതാക്കള്‍ അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍