പനമരത്തെ ആവേശത്തിലാഴ്ത്തി എല്‍ഡിഎഫ് റോഡ് ഷോ
പനമരം:എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിപി സുനീറിന് പിന്തുണയുമായി മന്ത്രി ടിപി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ പനമരത്ത് നടത്തിയ ബഹുജനറാലി അണികള്‍ക്ക് ആവേശമായി.നാടിനെ ശവപ്പറമ്പാക്കിയ നയങ്ങളുടെ പിന്മുറക്കാരനെ പനമരം കോട്ടയില്‍ ചെറുത്തുതോല്‍പ്പിക്കുമെന്ന് മുദ്രാവാക്യവുമായി സ്ത്രീകളും കുട്ടികളും വൃദ്ധരും ചെങ്കൊടിയേന്തി പി പി സുനീറിന് പിന്തുണയുമായി തെരുവിലിറങ്ങി. എല്‍ഡിഎഫ് പൊതുയോഗത്തിന് ശേഷമാണ് ടൗണില്‍ റോഡ് ഷോ ആരംഭിച്ചത്.സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദകാരാട്ടായിരുന്നു പൊതുയോഗത്തിലെ മുഖ്യ പ്രാസംഗിക. തന്റെ തനത് ശൈലിയില്‍ രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികളും തെരഞ്ഞെടുപ്പിന്റെ പ്രധാന്യവും വിവരിച്ചായിരുന്നു ബൃന്ദയുടെ പ്രസംഗം. മന്ത്രി ടി പി രാമകൃഷ്ണന്റെ ഹൃസ്വ പ്രഭാഷണത്തിന് ശേഷം പ്രവര്‍ത്തകര്‍ രണ്ട് വരിയായി അണിനിരന്നു. മുന്നില്‍ സജ്ജമാക്കിയ തുറന്ന് വാഹനത്തില്‍ മന്ത്രി ടി പിയെ കൂടാതെ സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിനുമുണ്ടായി. വാഹനത്തിന് പിന്നിലായി ബാന്റ് വാദ്യങ്ങളുടെ അകമ്പടിയോടെ പ്രവര്‍ത്തകര്‍ പ്രകടനം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷൈനി കൃഷ്ണന് നേതാക്കളായ പി സന്തോഷ്കുമാര്‍, എ എന്‍ പ്രഭാകരന്, ജസ്റ്റിന് ബേബി, ആലി തിരുവാള്‍, കെ പി ഷിജു, സി യു ഏലമ്മ, ഇ ജെ ബാബു, പി ജെ ആന്റണി, സജേഷ് സെബാസ്റ്റിയന്, ഇ മമ്മുട്ടി തുടങ്ങിയവര്‍ നേതൃത്വം നല്കി.എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി പി സുനീറിന്റെ കട്ടൗട്ട്, മുഖംമൂടി തുടങ്ങിയവയുമായാണ് പ്രവര്‍ത്തകര്‍ റോഡ്ഷോയ്ക്കെത്തിയത്. വയനാടിന്റെ രക്ഷക്ക് നാട്ടുകാരനായ പി പി സുനീറിനെ വിജയിപ്പിക്കണമെന്ന് പ്രവര്‍ത്തകര്‍ മുദ്രാവാക്യത്തിലൂടെ ആവശ്യപ്പെട്ടു. ആദിവാസി വിഭാഗത്തില്‍പ്പെട്ട നിവധിപേരും റോഡ് ഷോയില്‍ പങ്കാളികളായി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍