വയനാട്ടില്‍ രാഹുലിനൊപ്പം താരമായി റാഷിദും..! ;പ്രസംഗ പരിഭാഷനടത്തിയ റാഷിദിന് കയ്യടിച്ച് സോഷ്യല്‍മീഡിയ
ബത്തേരി:എഐസിസി അധ്യക്ഷനും, വയനാട് ലോക് സഭാമണ്ഡലം യൂഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ ഗാന്ധിയുടെ പ്രഭാഷണം അര്‍ത്ഥപൂര്‍ണ്ണമായി തര്ജ്ജമചെയ്തതിലൂടെ കയ്യടി നേടിയിരിക്കുകയാണ് കൂളിവയല്‍ സ്വദേശിയും അന്താരാഷ്ട്ര പരിശീലകനുമായ റാഷിദ് ഗസാലി. അതീവ പ്രാധാന്യമേറിയ ലോക് സഭതിരഞ്ഞെടുപ്പില് രാഹുല്‍ഗാന്ധിയെ പോലുള്ള വടക്കേന്ത്യന്‍ നേതാക്കള്‍ തങ്ങളുടെ ആശയങ്ങള്‍ അര്‍ത്ഥപൂര്‍ണ്ണമായി സാധാരണക്കാരില്‍ എത്തിക്കാന്‍ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. മലയാളം മാത്രമറിയുന്ന വയനാട്ടിലെ ഭൂരിപക്ഷം ഗ്രാമവാസികളോട് രാഹുലിന്റെ പ്രഭാഷണം ആശയചോര്ച്ചയില്ലാതെയെത്തിച്ചതില് വിജയിച്ചിരിക്കുകയാണ് റാഷിദ് ഗസാലി.
കോഴിക്കോട് ഫാറൂഖ് കോളേജ് മുന്‍ യൂണിയന് ചെയര്മാന് ആയിരുന്ന റാഷിദ് ഗസാലി എന്ന പേരിലറിയപ്പെടുന്ന അബ്ദുള്‍ റാഷിദ് അന്താരാഷ്ട്ര അംഗീകാരമുള്ള പരിശീലകനാണ്. പ്രഭാഷണങ്ങളിലും പരിഭാഷകനായും തിളങ്ങിയ റാഷിദ് ഗസാലിയുടെ ഇന്നത്തെ തര്‍ജ്ജമ പ്രസംഗത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വര്‍ഷങ്ങളായി ട്രെയിനര്‍, എച്ച്.ആര് കണ്‍സള്‍ട്ടന്റ്, വിദ്യാഭ്യാസ പ്രവര്ത്തകന്, ആത്മീയ പ്രഭാഷകന്‍, എഴുത്തുകാരന് എന്നാ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്ന റാഷിദ് കൂളിവയല്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന സൈന്‍ എന്ന അന്താരാഷ്ട്ര പരിശീലന കേന്ദത്തിന്റെ ഡയറ്കടര്‍ കൂടിയാണ്.
ന്യൂറോ ലിംഗ്വിസ്റ്റിക് പ്രോഗ്രാമിങ് (എന്‍എല്‍പി), സൈക്കോതെറാപ്പി, കൗണ്‍സലിംഗ്, ട്രാന്സാക്ഷണല് അനാലിസിസ്, തുടങ്ങിയവയെ അടിസ്ഥാനപ്പെടുത്തി വിവിധ രാജ്യങ്ങളില്‍ ആയിരക്കണക്കിന് ആളുകളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള അദ്ദേഹത്തിന്റെ സേവനം അന്താരാഷ്ട്രതലത്തില്‍തന്നെ ഏറെ ശ്രദ്ധേയമാണ്.
കാലിക്കറ്റ് യൂണിവേഴ്സിറ്റി റാങ്ക് ജേതാവായ ഇദ്ദേഹം നീലഗിരി കോളേജ് എം.ഡി,അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് കണ്‍സള്‍ട്ടന്റ് എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നുണ്ട് ഹൈദരാബാദ് നിസാമിയ യൂണിവേഴ്സിറ്റിയില്‍ നിന്ന് നിസാമി ഇസ്ലാമിക് ബിരുദം നേടിയ റാഷിദ് വരുന്ന മെയില്‍ ഐ.വി.എല്‍.പി പ്രോഗ്രാമില്‍ അമേരിക്കന്‍ ഗവണ്മെന്റിന്റെ ക്ഷണിതാവായി ഇന്ത്യന്‍ പ്രതിനിധിയായി പങ്കെടുക്കുന്നുണ്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍