കര്ഷകന് ആത്മഹത്യ ചെയ്തു.കടബാധ്യത മൂലമെന്ന് ബന്ധുക്കള്‍
മാനന്തവാടി:കോറോം പുതുശ്ശേരി ചിറക്കട ശിവാനന്ദന് (68) ആണ് ആത്മഹത്യ ചെയ്തത്.ശിനാനന്ദനെ ഇന്ന് രാവിലെ 7 മണിയോടെ വീടിന് സമീപം മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.പനമരം കാര്‍ഷിക വികസന ബേങ്ക്, കോറോം കനറാ ബേങ്ക്,ചീപ്പാട് സൊസൈറ്റി എന്നിവിടങ്ങളിലും,സ്വകാര്യ വ്യക്തിതികള്ക്കുമായി ഒന്നര ലക്ഷത്തോളം രുപകടബാധ്യതയുള്ളതായി ബന്ധുക്കള്‍ പറഞ്ഞു.കടബാധ്യതക്ക് പുറമെ രോഗിയുമായ ശിവാനന്ദന് കുടുംബ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാതെ ദുരിതമനുഭവിച്ച് വരുകയായിരുന്നു.വെള്ളമുണ്ട പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം മാനന്തവാടി ജില്ലാ ആശുപത്രിയില്‍ നിന്നും പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുത്തു.ഭാര്യ:ചന്ദ്രിക.മക്കള്‍:സതീഷ്, ബിന്ദു.മരുമക്കള്‍:അനിത,സജിത്ത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍