മീനങ്ങാടി ഗ്രാമപഞ്ചായത്ത് ഫുട്ബോള്‍ അക്കാഡമി വിജയക്കുതിപ്പ് തുടരുന്നു
ഇക്കഴിഞ്ഞ ഏപ്രില്‍ 7 മുതല്‍ 11 വരെ മീനങ്ങാടി ശ്രീകണ്ഠപ്പ ഗൗഡര്‍ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന 2005, 2006, 2007, 2008 ബാച്ചിലെ ആണ് കുട്ടികള്‍ക്കായുള്ള അഖില കേരള ഫ്ളഡ് ലൈറ്റ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റില്‍ മീനങ്ങാടി ഗ്രാമപഞ്ചായത്ത് ഫുട്ബോള്‍ അക്കാഡമി വന്‍ നേട്ടം കൈവരിച്ചു. 48 ഓളം കേരളത്തിലെ വിദഗ്ദ പരിശീലകരുടെ ശിക്ഷണത്തില്‍ മിടുക്കരായ കുട്ടികള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ 4 വിഭാഗങ്ങളിലും ഫൈനലിലെത്തിയ മീനങ്ങാടിയുടെ ചുണക്കുട്ടന്മാര് 2006,2007 വിഭാഗങ്ങളില്‍ ചാമ്പ്യന്മാരാവുകയും 2005 ,2008 വിഭാഗങ്ങളില്‍ റണ്ണേഴ്സ് അപ്പ് ആവുകയും ചെയ്തു.2005, 2008 വിഭാഗങ്ങങ്ങളില് തെരട്ടുമ്മല് ഫുട്ബോള്‍ അക്കാഡമി ചാമ്പ്യന്‍ മാരായി വിവിധ വിഭാഗങ്ങളില്‍ അരുണ്‍, രാഹുല്‍ രാജേന്ദ്രന്, അരുണ്‍, ആദില്‍ , അശ്വന്ത്, അമീല്‍, ജോയല്‍ എന്നിവര്‍ മികച്ച വ്യക്തിഗത പ്രകടനത്തിനുള്ള സമ്മാനവും നേടി.കുട്ടികള്‍ക്ക് മാത്രമായി വയനാട്ടില്‍ ആദ്യമായി സംഘടിപ്പിച്ച ഫ്ലഡ് ലിറ്റ് ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘാടന മികവിലും നടത്തിപ്പിലും മികച്ച് നിന്നു. ബിനോയ് ആണ് കോച്ച്.മാനേജര്‍ ഫൗജു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍