രക്ഷപ്പെട്ട റിമാണ്ട് പ്രതിയെ പിടികൂടി
മാനന്തവാടി:ജില്ലാ ജയിലില്‍ നിന്നും ചികിത്സക്കായി ജില്ലാശുപത്രിയില്‍ എത്തിച്ചപ്പോള്‍ എസ്കോര്‍ട്ട് ഉദ്യോഗസ്ഥരെ ആക്രമിച്ച് കടന്നുകളഞ്ഞ റിമാണ്ട് പ്രതിയെ പിടികൂടി.അടിപിടി കേസില്‍ മാനന്തവാടി ജില്ലാജയിലില്‍ കഴിയുകയായിരുന്ന കേണിച്ചിറ സ്വദേശിയായ യുവാവ് അനീഷ്(22) നെയാണ് ഇരുളത്തെ ഭാര്യ വീട്ടില്‍ വെച്ച് പിടികൂടിയത്. ഏപ്രില്‍് 13 ന് രാത്രി 7.30ഓടെ ജില്ലാ ആശുപത്രിയില്‍ വെച്ചാണ് അനീഷ് രക്ഷപ്പെട്ടത്.തുടര്‍ന്ന് ജയില്‍ അധികൃതരും പോലീസും ഇയാള്‍ക്കായി തിരച്ചില്‍ ശക്തമാക്കുകയായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍