ഖുശ്ബു നാളെ വയനാട്ടില്‍
രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ട് അഭ്യര്ത്ഥിക്കുന്നതിനുവേണ്ടി സിനിമാ നടി ഖുശ്ബു നാളെ ( ഏപ്രില്‍ 15) വൈകുന്നേരം 4 30ന് കുഞ്ഞോത്ത് വെച്ച് നടക്കുന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കും.ശേഷം 5 മണിക്ക് നിരവില്പുഴയില് നിന്ന് ആരംഭിച്ച് കോറോം,മക്കിയാട്,വെള്ളമുണ്ട,തരുവണ,നാലാംമൈല്‍,അഞ്ചാംമൈല്‍, അഞ്ചുകുന്ന് വഴി പനമരത്ത് സമാപിക്കുന്ന റോഡ് ഷോയില്‍ തുറന്ന വാഹനത്തില്‍ വോട്ടര്‍മാരെ അഭിസംബോധന ചെയ്തു കൊണ്ട് റോഡ് ഷോ നടത്തുമെന്ന് യുഡിഎഫ് മാനന്തവാടി നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്മാന് നിസാര്‍ അഹമ്മദ്,ജനറല്‍ കണ്‍വീനര്‍മാരായ പി.കെ.ജയലക്ഷ്മി,സി.അബ്ദുള്‍ അഷറഫ് എന്നിവര്‍ അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍