180 ദിവസം കൊണ്ട് ഖുര്‍ആന്‍ മനഃപാഠമാക്കി മുസ്സമ്മില് വിസ്മയമാകുന്നു
പടിഞ്ഞാറത്തറ:പടിഞ്ഞാറത്തറ ഉമ്മുല്‍ ഖുറ സ്കൂള്‍ ഓഫ് ഹിഫ്ളുല്‍ ഖുര്‍ആനില്‍ നിന്നും 180 ദിവസം കൊണ്ട് ഖുര്‍ആന്‍ മന:പാഠമാക്കി ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി മുസമ്മില്‍ വിസ്മയമാകുന്നു.കാട്ടിക്കുളം സ്വദേശി മുല്ലപ്പള്ളി ഇസ്മാഈല്‍ മുസ്്ലിയാര്‍ സൈഫുന്നീസ ദമ്പതികളുടെ മകനാണ് മുസമ്മില്‍.തികഞ്ഞ അര്‍പ്പണ മനോഭാവവും ഓര്‍മ്മശക്തിയും കഠിനാധ്വാനവും കൊണ്ട് മാത്രമേ ഇത്തരം അപൂര്‍വ്വ നേട്ടം കൈവരിക്കാന്‍ സാധിക്കൂ എന്ന് ഉമ്മുല്‍ ഖുറ സെക്രടറി പി അബദുല്‍ മജീദ് സഖാഫി അഭിപ്രായപ്പെട്ടു കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഏഴ് വിദ്യാര്‍ത്ഥികള്‍ ഖുര്‍ആന്‍ പൂര്‍ണമായും മനഃപ്പാഠമാക്കിയിരുന്നു.സ്കൂള്‍, മദ്രസ അഞ്ചാം തരം പൂര്‍ത്തിയാക്കിയവര്‍ക്ക് സ്കൂള്‍ പഠനത്തോടൊപ്പം അഞ്ച് വര്‍ഷത്തെ കോഴ്സാണ് ഉമ്മുല്‍ ഖുറ സ്കൂള്‍ ഓഫ് ഹിഫ്ളുല്‍ ഖുര്‍ആന്‍ നല്‍കുന്നത്.പുതിയ അഡ്മിഷനിലേക്കുള്ള ഇന്റര്‍വ്യു ഈ മാസം 17ന് രാവിലെ 10ന് ക്യാമ്പസില്‍ നടക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍