44 ഗ്രാം ഹെറോയിനുമായി യുവാവ് അറസ്റ്റില്‍; പിടിയിലായത് നിരവധി ലഹരി കടത്ത് കേസുകളിലെ പ്രതി
സുല്‍ത്താന്‍ ബത്തേരി പൂതിക്കാട് വെച്ച് 44 ഗ്രാം ഹെറോയിനുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. കോഴിക്കോട് ചക്കുംകടവ് സ്വദേശി സലീം എന്നയാളാണ് അറസ്റ്റിലായത്. നിരവധി നാര്‍ക്കോട്ടിക് കേസുകളിലെ പ്രതിയാണ് ഇയാള്‍.വയനാട് എക്സൈസ് ഇന്റലിജന്‍സും സുല്‍ത്താന്‍ ബത്തേരി എക്സൈസ് റെയിഞ്ച് പാര്‍ട്ടിയും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ വി.ആര് ജനാര്ദ്ദനന്,സുനില്‍ എം.കെ,അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ വി.കെ മണികണ്ഠന്,പ്രിവന്റീവ് ഓഫീസര്‍മാരായ വി.ആര് ബാബുരാജ്,ജി. അനില്‍കുമാര്‍,പി.എസ്.വിനീഷ്,കെ.വി ഷാജിമോന്‍,കെ.രമേഷ് , സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ജോഷി തുമ്പാനം, ബിനുമോന്, അനീഷ്.എ.എസ്,അനില്‍കുമാര്‍ കെ.കെ,അമല്‍ദേവ്, ഡ്രൈവര്‍മാരായ വീരാന്‍ കോയ,അബ്ദുള്‍ റഹിം എന്നിവര്‍ റെയിഡില്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍