കനത്ത മഴയിലും കാറ്റിലും കെട്ടിടത്തിന്റെ ഏസിപി ഷീറ്റുകള്‍ പൊളിഞ്ഞുവീണു ;നിരവധി വാഹനങ്ങള്‍ തകര്‍ന്നു; നാലോളം പേര്‍ക്ക് നിസ്സാരപരുക്കെന്ന് സൂചന
ബത്തേരിയില്‍ കനത്ത വേനല്‍ മഴയിലും കാറ്റിലും വസ്ത്രാലയത്തിന്റെ മുകള്‍ഭാഗത്ത് സ്ഥാപിച്ചിരുന്ന ഏസിപി ഷീറ്റുകള്‍ ഫ്രെയിമുകളടക്കം താഴെവീണ് നിരവധി വാഹനങ്ങള്‍ തകര്‍ന്നു. പുതുതായി പ്രവര്‍ത്തനം ആരംഭിച്ച സെഞ്ച്വറി ടെക്സ്റ്റയില്‍സിന്റെ ഏസിപി ബോര്‍ഡാണ് പൊട്ടി വീണത്. ഏസിപി ബോര്ഡിനോടനുബന്ധിച്ചുള്ള പാരപ്പറ്റും ഇളകിവീണിരുന്നു. വസ്ത്രാലയത്തിന് മുന്‍വശത്തായി നിര്‍ത്തിയിട്ടിരുന്ന 9 ഓളം കാറുകളും, 20 ഓളം ബൈക്കുകളും,ഓട്ടോറിക്ഷയും തകര്‍ന്നതായാണ് പ്രാഥമിക വിവരം. പരിസരത്തുണ്ടിയിരുന്ന നാലോളം പേര്‍ക്ക് നിസാരപരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ഇന്ന് വൈകുന്നേരം ആറ്മണിയോടെയായിരുന്നു സംഭവം. ബത്തേരിയില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് യൂണിറ്റുകളും പോലീസും നാട്ടുകാരും ചേര്‍ന്ന് അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍