ശ്രേയസ് റൂബി ജൂബിലി കുടുംബസംഗമവും അവാര്‍ഡ് ദാനവും
മലങ്കര കത്തോലിക്കാ സഭ, ബത്തേരി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ ശ്രേയസിന്റെ റൂബി ജൂബിലിയുടെ ഭാഗമായുള്ള കുടുംബസംഗമവും അവാര്‍ഡ് ദാനവും ശ്രേയസ് ഓഡിറ്റോറിയത്തില്‍ നടത്തി. മലങ്കര കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷന്‍ കര്‍ദിനാള്‍ മോറാന്‍ മോര് ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവ പരിപാടി ഉദ്ഘാടനം ചെയ്തു. സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി, കാരിത്താസ് ഇന്ത്യ എക്സിക്ക്യൂട്ടീവ് ഡയറക്ടര്‍ ഫാ. പോള്‍ മൂഞ്ഞേലിക്ക് ശ്രേയസിന്റെ സിറില്‍ ബസേലിയോസ് കാതോലിക്കോസ് പുരസ്കാരം സമ്മാനിച്ചു. ബത്തേരി രൂപതാ ബിഷപ്പ് ഡോ. ജോസഫ് മാര്‍ തോമസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. ശ്രേയസ് റൂബി ജൂബിലി ഭവന പദ്ധതിയുടെ ഉദ്ഘാടനം സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റി സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് സി.കെ സഹദേവന് നിര്‍വ്വഹിച്ചു. പ്രളയ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി ഭവന നിര്‍മ്മാണ പദ്ധതികള്‍ക്കുള്ള ധനസഹായ വിതരണം മോണ്‍. മാത്യു അറമ്പന്‍കുടി കോര്‍ എപ്പിസ്കോപ്പ നിര്‍വ്വഹിച്ചു.. കര്‍ഷക പുരോഗമന സമിതി ചെയര്മാന് പി എം ജോയി ഹിയറിംഗ് എയ്ഡ് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. കെ.സി. റോസക്കുട്ടിടീച്ചര്‍ ആശംസ അര്‍പ്പിച്ചു. ശ്രേയസ് റൂബി ജൂബിലി കര്‍മ്മപരിപാടിയുടെ പ്രകാശനം മോണ്‍. തോമസ് കാഞ്ഞിരമുകളില്‍ നിര്‍വ്വഹിച്ചു. ശ്രേയസ് എക്സിക്ക്യൂട്ടീവ് ഡയറക്ടര്‍ അഡ്വ. ഫാ. ബെന്നി ഇടയത്ത് സ്വാഗതവും അസി.എക്സിക്ക്യൂട്ടീവ് ഡയറക്ടര്‍ ഫാ. തോമസ് പുനമഠത്തില് നന്ദിയും പ്രകാശിപ്പിച്ചു. സ്നേഹവിരുന്നോടെ കുടംബ സംഗമം സമാപിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍