കബനി പുഴയില്‍ വിളംബര റാലി നടത്തി
പുല്‍പ്പള്ളി:എല്‍.ഡി.എഫ് വയനാട് പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ത്ഥി പി.പി.സുനിറിന് വോട്ട് അഭ്യര്‍ത്ഥിച്ച് മുള്ളന്‍കൊല്ലി പഞ്ചായത്തിലെ എല്‍.ഡി.എഫ് ത്രിതല പഞ്ചായത്ത് അംഗങ്ങളുടെയും,നേതാക്കളുടെയും നേതൃത്വത്തില്‍ ബൈരക്കുപ്പ പഞ്ചായത്തിലെ മലയാളി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ട് അഭ്യര്‍ത്ഥിക്കുന്നതിന്റെ ഭാഗമായി കബനി പുഴയില്‍ തോണിയില്‍ വിളംബര റാലി നടത്തി.പുല്‍പ്പള്ളി മേഖലയില്‍ നിന്നും തൊഴില്‍ ആവശ്യങ്ങള്‍ക്കായി ബൈരക്കുപ്പ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന മലയാളി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ട് അഭ്യര്‍ത്ഥിക്കുന്നതിന്റെ ഭാഗമായായിരുന്നു വിളംബര റാലി.ഗ്രാമപഞ്ചായത്തംഗങ്ങളായ സി.പി. വിന്‍സെന്റ്, ജോബി കരോട്ടുകുന്നേല്‍,റഷീദ പ്രദിഷ്,ബിന്ദു ബിജു,അജേഷ്,സിസിലി ചെറിയാന്,സുജാ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിളംബര റാലി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍