18000 പാക്കറ്റ് ഹാന്‍സ് പിടികൂടി.
മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിലൂടെ കെ.എല്‍ 40 പി 6528 നമ്പര്‍ പിക്അപ്പ് വാഹനത്തില്‍ കടത്താന്‍ ശ്രമിച്ച 18000 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ (ഹാന്‍സ്) പിടികൂടി.പ്ലാസ്റ്റിക് ചാക്കുകളില്‍ നിറച്ച് പിക്അപ്പ് വാഹനത്തിലെ പച്ചക്കറി ചാക്കുകള്‍ക്കടിയില്‍ ഒളിപ്പിച്ച നിലയിലാണ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ സൂക്ഷിച്ചിരുന്നത്.ചില്ലറ വിപണിയില്‍ 9 ലക്ഷം രൂപയോളം വിലവരുന്ന ഉല്‍പ്പന്നങ്ങള്‍ മൈസൂരില്‍ നിന്നും പെരുമ്പാവൂരിലേക്ക് കടത്താന്‍ ശ്രമിച്ചതിന് പെരുമ്പാവൂര്‍ മുടിക്കല്‍ സ്വദേശിയായ മൂക്കാട് വീട്ടില്‍ സുബൈര്‍ (37 )എന്നയാളുടെ പേരില്‍ കോട്പ ആക്ട് പ്രകാരം കേസ് എടുത്തു. മുത്തങ്ങ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മജു.ടി.എം,പ്രിവന്റീവ് ഓഫീസര്‍മാരായ പ്രകാശ്.പി.എ,സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ.എം ലത്തീഫ്, റഷീദ്.കെ എന്നിവരടങ്ങിയ സംഘമാണ് ഹാന്‍സ് പിടികൂടിയത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍