രാഹുലിന്റെ വിജയം നാടിന്റെ മുഖഛായ മാറ്റും:ഉമ്മന്‍ ചാണ്ടി
ബത്തേരി:വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ വിജയം കേരളത്തിന്റെ പ്രത്യേകിച്ച് വയനാടിന്റെ മുഖഛായ മാറ്റുമെന്ന് ഉമ്മന്‍ചാണ്ടി.നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രചാരണത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ഒരോരുത്തരും രാഹുല്‍ ഗാന്ധിയാകണം. ചരിത്രവിജയം കോണ്‍ഗ്രസ് പ്രസിഡന്റിന്, വയനാട് സമ്മാനിക്കണം. മഹാ ഭൂരിപക്ഷമെന്ന ലക്ഷ്യം കൈവരിക്കാന്‍ പ്രവര്‍ത്തകര്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കണം. ഗാന്ധി രാഹുല്‍ ഗാന്ധിയുടെ സ്ഥിരം മണ്ഡലമായി വയനാട് മാറുന്നതോടെ വികസന കുതിപ്പായിരിക്കും വയനാട്ടിലുണ്ടാവുക. അടിസ്ഥാന പ്രശ്നങ്ങളായ റെയില്‍വേയും രാത്രിയാത്ര നിരോധനവും മെഡിക്കല്‍ കോളേജുമൊക്കെ രാഹുല്‍ പ്രധാനമന്ത്രിയാവുന്നതോടെ എളുപ്പത്തില്‍ പരിഹരിക്കപ്പെടും.തിരഞ്ഞെടുപ്പ് സമിതി ചെയര്മാന് ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു.ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന് എം എല്‍ എ, എ ഐ സി സി നിരീക്ഷകന് പി വി മോഹന്‍, കെ പി സി സി നിരീക്ഷകന് ഇ എം ആഗസ്തി, കെ കെ അബ്രഹാം, പി പി എ കരീം, എന്‍ ഡി അപ്പച്ചന്, പി വി ബാലചന്ദ്രന്, എം എസ് വിശ്വനാഥന്, സി പി വര്‍ഗീസ്, കെ.പി തോമസ്, കെ എം അബ്രഹാം, കെ.കെ ഗോപിനാഥന്,എന്‍ എം വിജയന്, പി പി അയ്യൂബ്, എം എ അസൈനാര്‍,അബ്ദുള്ള മാടക്കര പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍