പ്രചാരണം കൊഴുപ്പിക്കാന്‍ 90 കഴിഞ്ഞ വയോധിക ദമ്പതികളും..!
പുല്‍പ്പള്ളി:വയനാട് ലോക്സഭ മണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്ന രാഹുല്‍ ഗാന്ധിക്ക് സര്‍വ്വപിന്തുണയുമായി രംഗത്ത്് വന്നിരിക്കുകയാണ് വയോധിക ദമ്പതികളായ പുല്പള്ളി സുരഭിക്കവലയിലെ മാത്യുവും മേരിയും.രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വീടിന് മുന്നില്‍ പോസ്റ്ററുകള്‍ സ്ഥാപിച്ച് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുകയാണ് ഈ ദമ്പതികള്‍. പ്രായാധിക്യം മറന്ന് രാഹുല്‍ ഗാന്ധിയുടെ മികച്ച വിജയത്തിനായി വരുംദിവസങ്ങളിലും സജീവമായി ഇറങ്ങാനാണ് ഇവരുടെ തീരുമാനം.പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ രാഹുല്‍ ഗാന്ധി വയനാട് ലോക്സഭ മണ്ഡലത്തില്‍ മത്സരിക്കാനെത്തിയത് ജില്ലയിലെ ജനങ്ങള്‍ക്ക് അഭിമാനകരമാണെന്ന് ഇവര്‍ പറയുന്നു. രാഹുല്‍ ഗാന്ധിക്കായി വോട്ട് ചെയ്യാന്‍ കഴിയുന്നതിെന്റ സന്തോഷത്തിലാണ് ഈ വയോധികദമ്പതികള്‍. പാര്‍ട്ടി പ്രവര്‍ത്തകരില്‍നിന്നു ചോദിച്ചുവാങ്ങിയ പോസ്റ്ററുകളാണ് വീടിെന്റ മുന്‍ഭാഗത്തായി സ്ഥാപിച്ചത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍