സൗജന്യ രോഗ നിര്‍ണ്ണയവും മെഡിക്കല്‍ ക്യാമ്പും നടത്തി
യൂണിറ്റി സഹായ സംഘ ത്തിന്റെയും മീനങ്ങാടി ആരോഗ്യ പോളി ക്ലിനിക്കിന്റെയും ആഭിമുഖ്യത്തില്‍ പൂതാടി പഞ്ചായത്തിലെ തരിവാരം കുന്നില്‍ സൗജന്യ രോഗ നിര്‍ണ്ണയവും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു.ക്യാമ്പ് ഡോ.മുഹമ്മദ് സാജിദ് ഉദ്ഘാടനം ചെയ്യുകയും ജീവിത ശൈലി രോഗങ്ങളെക്കുറിച്ച് ക്ലാസെടുക്കുകയും ചെയ്തു.യൂണിറ്റി സഹായ സംഘം രക്ഷാധികാരി ബിനേഷ് ക്യാമ്പിന് നേതൃത്വം നല്കി.ഡോ.പ്രനീഷ രോഗികളെ പരിശോധിച്ചു.ചടങ്ങില്‍ ആരോഗ്യ പോളി ക്ലിനിക് മാനേജിങ് ഡയറക്ടര്‍ ഇബ്നു ബാസ്,മാനേജര്‍ അഭിലാഷ് എന്നിവര്‍ പങ്കെടുത്തു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍