അവധിക്കാല കോച്ചിംഗ് ക്യാമ്പിന് തുടക്കമായി
പുല്‍പ്പളളി:സ്പോര്‍ട്സ് അക്കാദമിയുടെ നേതൃത്വത്തില്‍ 2 മാസം നീണ്ടു നില്‍ക്കുന്നകുട്ടികള്‍ക്ക് വേണ്ടിയുള്ള അവധിക്കാല കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു. ഫുട്ബോള്‍,ഷട്ടില്‍,ബാഡ്മിന്റണ്‍,നീന്തല്‍,അത്ലറ്റിക്സ് എന്നീ ഇനങ്ങളിലാണ് പരിശീലനം നല്‍കുന്നത്.കായികാധ്യാപകരുള്പ്പടെയുള്ള പരിശീലകരാണ് ക്യാമ്പിന് നേതൃത്വം നല്‍കുന്നത്.പുല്‍പ്പള്ളി,മുള്ളന്‍കൊല്ലി, പൂതാടി പഞ്ചായത്തുകളില്‍ നിന്നുള്ള കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. സെലക്ഷന് ക്യാമ്പ് പി.വി. ജോസഫ് അധ്യക്ഷത വഹിച്ചു.സി.പി സജി,തോമസ് തൊട്ടിയില്‍,പി.എ ഡിവന്‍സ്,ജോണ്സണ് വിരാപ്പാമറ്റം,ജോണ്സണ് തൊട്ടിയില്‍, ജോസ്പ്രകാശ്,ശ്യാം എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍