രേഖകളില്ലാതെ കൊണ്ടുവന്ന മൂന്നരലക്ഷം രൂപയും, എട്ടുകിലോ വെള്ളിയും പിടികൂടി
ലക്കിടി:ലക്കിടി ചെക്പോസ്റ്റില്‍ വെച്ച് തെരഞ്ഞെടുപ്പ് ഫല്‍യിംഗ് സ്ക്വാഡ് നടത്തിയ പരിശോധനയില്‍ രണ്ട് ബസ്സുകളില്‍ നിന്നുമായി മൂന്നര ലക്ഷം രൂപയും, എട്ടുകിലോ വെള്ളിയും പിടികൂടി. ബംഗളൂരില്‍ നിന്നും വരികയായിരുന്ന ബസ്സില്‍ നിന്നുമാണ് പണം പിടികൂടിയത്. കോഴിക്കോടേക്ക് പോകുകയായിരുന്ന ബസ്സില്‍ നിന്നുമാണ് വെള്ളി പിടികൂടിയത്. എക്സിക്യുട്ടീവ് മജിസ്ട്രേറ്റ് ടിപി ഹാരിസ്, സ്പെഷല്‍ വില്ലേജ് ഓഫീസര്‍ ഹരീഷ്, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് എസി ജോജി, സിപിഓ മാരായ ജാബിര്‍, ഗിരീഷ്,സുരേഷ്, ഷാജിത്ത്, ഫോട്ടോഗ്രാഫര്‍മാരായ സലീം,സരിത്ത് എന്നിവര്‍ സ്ക്വാഡിലുണ്ടായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍