മാനന്തവാടിയില്‍ നാടകീയ 'കിഡ്‌നാപ്പിംഗ് ' ;യുവാവിനെ തട്ടിക്കൊണ്ടുപോയി :കെഎല്‍ 57 ക്യു 6370 കാര്‍ കണ്ടാല്‍ മാനന്തവാടി പോലീസില്‍ അറിയിക്കുക

മാനന്തവാടി കോഴിക്കോട് റോഡില്‍ ബസ് സ്റ്റാന്റ് പരിസരത്ത് വെച്ച് സ്‌കൂട്ടര്‍ യാത്രികനായ യുവാവിനെ ആയുധ ധാരികളായ ഒരു സംഘം തട്ടിക്കൊണ്ടു പോയf. സ്‌കൂട്ടറിന് പുറകെ വന്ന ഒരു കാര്‍ സ്‌കൂട്ടര്‍ ഇടിച്ചു വീഴ്ത്തുകയും, റോഡരികിലായി നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കാറിലെ സംഘം ആയുധവുമായി പുറത്തിറങ്ങിയ ശേഷം നാട്ടുകാരെ ഭയപ്പെടുത്തി യുവാവിനെ ആ കാറില്‍ തട്ടിക്കൊണ്ടു പോകുകയായിരുന്നു. തുടര്‍ന്ന് ഇരുകാറുകളും നാലാംമൈല്‍ ഭാഗത്തേക്ക് പോയി. ഇന്ന് രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. ഇരു കാറുകളും പോലീസ് തിരയുന്നു.
ഇന്ന് രാത്രി എട്ട് മണിയോടെയാണ് സംഭവം. ബസ് സ്റ്റാന്റ് പരിസരത്ത് നിന്നും വരികയായിരുന്ന സ്‌കൂട്ടര്‍ യാത്രികനെ തൊട്ടുപുറകെ വരിയായിരുന്ന വെളുത്ത കാര്‍ ഇടിച്ചിടുകയായിരുന്നു. ഇതേസമയം അവിടെ സ്വകാര്യ ലോഡ്ജിന്റെ പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന കറുത്ത നിറത്തിലുള്ള വെര്‍ണ കാറിലെ സംഘം പുറത്തിറങ്ങി യുവാവിനെ ബലമായി കാറിലേക്ക് കയറ്റുകയായിരുന്നു. കാറില്‍ നിന്നുമിറങ്ങിയവരുടെ കയ്യില്‍ ജാക്കിയുടെ ലിവറുണ്ടായിരുന്നതായിനാട്ടുകാര്‍ പറയുന്നു. നാട്ടുകാരെ ഭയപ്പെടുത്തിയ ഇവര്‍ ഉടന്‍തന്നെ രണ്ടുകാറുമായി സ്ഥലം വിടുകയും ചെയ്തു. മാനന്തവാടി പോലീസ് സ്ഥലത്തെത്തി സ്‌കൂട്ടര്‍ സ്‌റ്റേഷനിലേക്ക് മാറ്റി. സിസിടിവി ദൃശ്യംപരിശോധിച്ച് അന്വേഷണം വ്യാപകമാക്കിയിട്ടുണ്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍