ബൈക്കപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

മേപ്പാടി:നെല്ലിമുണ്ട തോട്ടക്കര കുമാരന്റെ മകന്‍ ബബീഷ് (കുട്ടന്‍ 33) ആണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ചത്.മേപ്പാടിയില്‍ നിന്നും നെടുമ്പാല ഭാഗത്തേക്കു ബൈക്കോടിച്ച് പോകുമ്പോള്‍ മറിഞ്ഞു വീഴുകയായിരുന്നൂവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.ഉടനെ വിംസ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചതിന് ശേഷം ബബീഷിനെ വിദഗ്ധചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകുകയായിരുന്നു.തുടര്‍ന്ന് ഇന്ന് രാവിലെ മരിക്കുകയായിരുന്നത്. വിദേശത്തായിരുന്ന ബബിഷ് അടുത്ത ദിവസമാണ് നാട്ടിലെത്തിയത്.അമ്മ:പ്രേമ . സഹോദരങ്ങള്‍:ബൈജു,ബബിത


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍