മുള്ളന്‍കൊല്ലി പഞ്ചായത്ത് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്വെന്ഷന് നടത്തി
പുല്‍പ്പളളി:പതിനേഴാം ലോകസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിന് വേണ്ടി വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സജീവമായെന്നും,മൂന്നു നിയോജക മണ്ഡല കണ്‍വെന്‍ഷനുകളും, 70% ത്തോളം പഞ്ചായത്ത് കണ്‍വെന്‍ഷനുകളും പൂര്‍ത്തിയായതായും ഐ.സി ബാലകൃഷ്ണന് എം.എല്‍.എ.ഏപ്രില്‍ മൂന്നോടുകൂടി ജില്ലയിലെ 575 ബൂത്ത് കമ്മിറ്റികളില്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണം പൂര്‍ത്തീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.മുള്ളന്‍കൊല്ലിയില്‍ നടന്ന യു.ഡി.എഫ് പഞ്ചായത്ത്തല പ്രവര്‍ത്തന കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വര്‍ഗീസ് മൂരിയന്‍ കാവില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി ക.കെ അബ്രാഹം,കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം കെ.എല്‍.പൗലോസ്,അഡ്വ.സിദ്ദീഖ്,മീനങ്ങാടി ബ്ലോക്ക് പ്രസിഡന്റ് എന്‍.യു ഉലഹന്നാന്,എം.എ അസീസ്,കെ.എന്‍ വിനയന്,പി.എന്‍.ശിവന്,സ്റ്റീഫന്‍ പൂക്കുടിയില്‍, പി.കെ രാജന്,ജോസ് കണ്ടംതുരുത്തി,തോമസ് പാഴുക്കാല,ഗിരി കൃഷ്ണന്, എം.എ.അസീസ്,മുനീര്‍ ആച്ചിക്കുളത്ത്,വി.ടി തോമസ്,ജോര്‍ജ് തട്ടാംപറമ്പില്‍, മാത്യു ഉണ്ണിപ്പള്ളി,ജോസ് കുന്നത്ത്,പി.കെ രാജന്,ജോസഫ് പെരുവേലി, ഒ ആര്.രഘു എന്നിവര്‍ പ്രസംഗിച്ചു.ചെയര്‍മാനായി വര്‍ഗീസ് മുരിയന്കാവില്യും,എം.എ അസീസ് കണ്‍വീനറായുമുള്ള നൂറ്റി ഒന്ന് തെരഞ്ഞെടുപ്പ് കമ്മിറ്റിയും രൂപീകരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍