അതിര്‍ത്തിഗ്രാമങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു
പുല്‍പ്പള്ളി: കബനി നദിയില്‍ ജലവിതാനം താഴ്ന്നതോടെ അതിര്‍ത്തി ഗ്രാമങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു. ബീച്ചനഹള്ളി അണയില്‍നിന്നു താര്‍ക്ക, നുഗു അണകളിലേക്കു വെള്ളം തുറന്നുവിട്ടതോടെയാണ് നദിയില്‍ ജലവിതാനം താഴ്ന്നത്. നദിയുടെ പല ഭാഗങ്ങളിലും അടിയിലെ പാറക്കെട്ടുകള്‍ കണ്ടുതുടങ്ങി.നദിയുടെ സമീപപ്രദേശങ്ങളായ കൊളവള്ളി, സീതാമൗണ്ട്, ചാമപ്പാറ, മരക്കടവ്, ക്യഗന്നൂര്, മരക്കടവ് ഡിപ്പോ, കബനിഗിരി, പാറക്കവല തുടങ്ങിയ പ്രദേശങ്ങളിലെ കിണറുകളില്‍ ജലനിരപ്പ് കുത്തനെ കുറഞ്ഞു.മുള്ളന്‍കൊല്ലി പഞ്ചായത്ത് പരിധിയിലാണ് ഈ സ്ഥലങ്ങള്‍. കനത്ത ചൂടും കിണറുകള്‍ വറ്റുന്നതിനു കാരണമാകുകയാണ്. ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ ടാങ്കര്‍ ലോറികളിലുള്ള കുടിവെള്ള വിതരണം തുടങ്ങിയിട്ടില്ല. കുടിനീര് വിതരണത്തിനു അടിയന്തര നടപടി വേണമെന്നതാണ് ജനങ്ങളുടെ ആവശ്യം.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍