തേനിച്ചയുടെ കുത്തേറ്റ് 15 ഓളം പേര്‍ക്ക് പരിക്കേറ്റു
പുല്‍പ്പള്ളി ശശിമല പള്ളിയില്‍ സംസ്ക്കാര ചടങ്ങുകള്‍ക്കിടെ പള്ളിക്കെട്ടിടത്തിലുണ്ടായിരുന്ന തേനീച്ചക്കൂടിളകി.ചടങ്ങില്‍ പങ്കെടുക്കനെത്തിയ ആളുകളെ തേനീച്ച കുത്തുകയായിരുന്നു.സംഭവത്തില്‍ 15 ഓളം പേര്‍ക്ക് പരിക്കേറ്റു.ഇവരെ പുല്‍പ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഗോപന്,സാജന് മാത്യു,സി.സെലിന്,ജോസ്,ബിന്‍സി,ബീന, അന്നക്കുട്ടി.ഏലിയാമ്മ,സിജു,ഏലമ്മ,രാജമ്മ,ജോയി,ബെന്നി എന്നിവര്‍ക്കാണ് പരിക്കേറ്റത്.കടുത്ത ചൂടിനെ തുടര്‍ന്ന് തേനിച്ചക്കൂട്ടം ഇളകിയതെന്നാണ് സൂചന.ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം.എല്ലവരുടെയും മുഖത്തിനും കൈ കാലുകള്‍ക്കുമാണ് തേനീച്ചയുടെ കുത്തേറ്റിരിക്കുന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍