മരക്കടവ് ഡിപ്പോ മുത്തപ്പന് മടപ്പുര വെള്ളാട്ടും തിരുവപ്പന മഹോത്സവവും
മരക്കടവ് ഡിപ്പോ ശ്രീമുത്തപ്പന്‍ മടപ്പുരയിലെ വെള്ളാട്ടും തിരുവപ്പനാ മഹോത്സവവും മാര്‍ച്ച് 29,30 തീയ്യതികളില്‍ നടക്കും.29നു രാവിലെ 5.30ന് പുതിയില്ലത്ത് ശ്രീധരന് നമ്പൂതിരിയുടെ താന്ത്രിക കര്‍മ്മങ്ങളോടെ ആഘോഷ പരിപാടികള്‍ തുടങ്ങും.കണ്ണൂര്‍ സനില്‍ മഠയന്റെ നേതൃത്വത്തില്‍ മുത്തപ്പന് വെള്ളാട്ടം,ഗുളികന് വെള്ളാട്ടം,തിരുവപ്പനാ,ഭഗവതി തിരുസ്വരൂപം എന്നിവയുണ്ടാകും. 29നു രാവിലെ 5.30ന് അഷ്ടദ്രവ്യ ഗണപതിഹോമം, ഏഴിന് കലശപൂജ, ഒമ്പതിന് കലശാഭിഷേകം, ഉഷപൂജ, 9.30ന് നാഗപൂജ, വൈകീട്ട് മൂന്നിന് കൊടി ഉയര്‍ത്തല്‍, 3.15ന് മലയിറക്കല്‍, ആറിന് മുത്തപ്പന് വെള്ളാട്ടം, ഏഴിന് ഗുളികന് തിരുസ്വരൂപ പുറപ്പാട്, രാത്രി 8.30ന് താലംവരവ് (ശ്രീ മുത്തപ്പന് വെള്ളാട്ടവും ഗുളികന് തിരുസ്വരൂപവും താലപ്പൊലി ഘോഷയാത്രയെ മടപ്പുരയിലേക്ക് ആനയിക്കും). വൈകീട്ട് ആറിന് കടമ്പൂര് പന്തലില്‍ നിന്നും ആരംഭിക്കുന്ന താലപ്പൊലി ഘോഷയാത്ര താളമേളങ്ങളുടെ അകമ്പടിയോടെ അറുപതുകവല വഴിയാണ് മടപ്പുരയിലെത്തുക. രാത്രി എട്ടുമുതല്‍ 10 വരെ അന്നദാനമുണ്ടാവും. 11.30ന് കളിക്കപ്പാട്ട്, 12ന് കലശം എഴുന്നള്ളത്ത്. 30നു പുലര്‍ച്ചെ 2.30ന് ഭഗവതി വെള്ളാട്ടം, രാവിലെ ആറിന് തിരുവപ്പന, ഒമ്പതിന് ഭഗവതി തിരുസ്വരൂപ പുറപ്പാട് തുടര്‍ന്ന് വിശേഷാല്‍ പൂജകള്‍. ഉച്ചയോടെ ഉത്സവത്തിന് കൊടിയിറങ്ങും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍