വി.എന്‍ ലക്ഷമണന് അനുസ്മരണം നടത്തി
ഐ.എന്‍.ടി.യു.സി റീജിയണല്‍ കമ്മറ്റിയുടെ നേതൃ ത്വത്തില്‍ വി.എന്‍ ലക്ഷ്മണന് അനുസ്മരണം നട ത്തി.പുല്‍പ്പള്ളിയില്‍ നടത്തിയ അനുസ്മരണ സദസ് കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ടി.സിദ്ദീഖ് ഉദ്ഘാ ടനം ചെയ്തു.കുടിയേറ്റ കാലഘട്ടത്തില്‍ പുല്‍പ്പള്ളി യിലെ കര്‍ഷകരുടെ താല്പര്യങ്ങള് സംരക്ഷിക്കുന്ന തിനും അവരുടെ അവകാശ പോരാട്ടങ്ങള്‍ക്ക് ജനാധി പത്യ പ്രസ്ഥാനങ്ങളോടെപ്പം നേതൃത്വം കൊടുക്കുന്ന തിനും അദ്ദേഹത്തിന് സാധിച്ചതായും 1983 കളുടെ തുടക്കത്തില്‍ പുല്‍പ്പള്ളി മേഖലയിലെ കോളേജ് വിദ്യാഭ്യാസത്തിന് തുടക്കംകുറിക്കുന്നതിനും നിസ്തു ല്യമായ സംഭാവനയാണ് വി.എന്‍ ലക്ഷ്മണന് സമര്പ്പി ച്ചതെന്നും അദ്ദേഹം അനുസ്മരിച്ചു.ഐ.എന്‍.ടി.യു.സി നേതൃനിരയില്‍ അരനൂറ്റാണ്ടിലേറെ കാലം പ്രവര്‍ത്തിച്ചു. പുല്‍പ്പള്ളിയിലെ മുഴുവന്‍ തൊഴിലാളികളുടെയും അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും അതിന് വേണ്ടി ഐക്യ ട്രേഡ് യൂണിയന് തുടക്കം കുറിക്കുന്നതിനും അദ്ദേഹത്തിന് സാധിച്ചു.സംശുദ്ധ രാഷ്ട്രീയത്തന് മാതൃകയാണ് വ്.എന്‍ ലക്ഷമണന് എന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.യോഗത്തില്‍ ഐ.എന്‍.ടി.യു.സി റീജിയണല്‍ പ്രസിഡന്റ് പി.എന്‍ ശിവന് അദ്ധക്ഷത വഹിച്ചു.കെ.കെഅബ്രഹാം, അനില്‍.സി കുമാര്‍,വി.ടി തോമസ് , പി.ഡി സജി ,വര്‍ഗീസ് മുരിയന്‍കാവില്‍,മാത്യു മത്തായി ആതിര ,ജോര്‍ജ് തട്ടാം പറമ്പില്‍,സി.എ ഗോപി,കെ.യു മാനു,എം.ഡി കരുണാകരന്,സി.പി കുര്യാക്കോസ്,സിജു തോട്ടത്തില്‍,മണി പാമ്പനാല്‍,മനോജ് ഉതുപ്പാന് , സെലിന് മാനുവല്‍,ജിനി തോമസ്,ജോഷി കുരിക്കാട്ടില്‍, ചന്ദ്രന് കുരമളാനി , ഏലിക്കുട്ടി ,റെജി പുളികുന്നേല്‍,റീജ,സജി റെജി,ശരത് എ.കെ, എല്‍ദോസ് മീനംകൊല്ലി ,എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍