കാര്‍ഷിക മേഖലയ്ക്ക് ഉണര്‍വേകി മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി
പുല്‍പ്പള്ളി: മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ (മാസ്) നേതൃത്വത്തില്‍ ജില്ലയിലെ പെരിക്കല്ലൂര്‍, കോട്ടത്തറ, പുതുശേരി, പുളിഞ്ഞാല്‍, കാപ്പിസെറ്റ് എന്നിവടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കര്‍ഷക ഗ്രൂപ്പുകളുടെ സംഗമം പെരിക്കല്ലൂര്‍ സെന്റ് തോമസ് പാരിഷ്ഹാളില്‍ നടത്തി. കൃഷിയും കൃഷി അനുബന്ധ പ്രവര്‍ത്തനങ്ങളും ഇന്നിന്റെ ആവശ്യമാണെന്നും കാര്‍ഷിക മേഖലയെ ഉയര്‍ത്തിക്കൊണ്ട് വരേണ്ടത് കര്‍ഷക ഗ്രൂപ്പുകളുടെ ഉത്തരവാദിത്തമാണെന്നും ഗ്രൂപ്പുകള്‍ക്ക് കൃഷി അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കായി മാസ് നല്കുന്ന ഒരു ലക്ഷം രൂപയുടെ വായ്പയുടെ ചെക്ക് വിതരണോദ്ഘാടനം പെരിക്കല്ലൂര്‍ സെന്റ് തോമസ് ഫൊറോന പള്ളി വികാരി ഫാ. സുനില്‍ പാറക്കല്‍ നിര്‍വഹിച്ചു. മാസ് സെക്രട്ടറി ഫാ. ബിബിന്‍ കണ്ടോത്ത് അധ്യക്ഷത വഹിച്ചു. മാസ് പ്രോഗ്രാം മാനേജര്‍ ഏബ്രഹാം ഉള്ളടപ്പുള്ളില്‍, പീരുമേട് ഡെവലപ്മെന്റ് സൊസൈറ്റി ജൂണിയര്‍ സയന്റിസ്റ്റ് സനൂപ് സുരേന്ദ്രന്, റീസേര്‍ച്ച് അസിസ്റ്റന്റ് ജെറിന് സേവിയര്‍ എന്നിവര്‍ കുരുമുളക് കൃഷിയെപ്പറ്റി ക്ലാസെടുത്തു. മാസ് പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ അലന് പീറ്റര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍