വില്‍പ്പനക്കായി സൂക്ഷിച്ച 400 പാക്കറ്റ് ഹാന്‍സുമായി യുവാവ് പിടിയില്‍
മാനന്തവാടി :വടകര ഭാഗത്ത് വില്‍പ്പനക്കായി കൊണ്ടു പോകുകയായിരുന്ന നിരോധിത പാന്‍മസാലയുമായി യുവാവ് പിടിയിലായി. കോഴിക്കോട് വടകര പുതിയേടത്ത് വീട്ടില്‍ ജയജിത്ത് .പി ( 33)നെയാണ് 400 പാക്കറ്റ് ഹാന്‍സുമായി മാനന്തവാടി എക്സൈസ് ഇന്‍സ്പെക്ടര്‍ ഷറഫുദ്ദീന് .ടി യും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത് .ഇയാള്‍ക്കെതിരെ കോട്പ നിയമ പ്രകാരം കേസെടുത്തു. പരിശോധനയില്‍ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ജോണി, അനൂപ് .വി,അജയകുമാര്‍ കെ.കെ എന്നിവരും പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍