മക്കിമലയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം ;ആയുധധാരികളായ നാലംഗസംഘമാണെത്തിയത്; പോസ്റ്ററുകള്പതിക്കുകയും, ലഘുലേഖ വിതരണം ചെയ്യുകയും ചെയ്തു
മാനന്തവാടി: തവിഞ്ഞാല്‍ പഞ്ചായത്തിലെ തലപ്പുഴ മക്കിമലയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ നാലംഗ ആയുധധാരികളാണ് എത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇന്നലെ രാത്രി എട്ട് മണിയോടെ എത്തിയ സംഘം മുദ്രാവാക്യം വിളിക്കുകയും പ്രദേശത്ത് നോട്ടിസ് വിതരണം ചെയ്യുകയും, പോസ്റ്ററുകള്‍ പതിക്കുകയും ചെയ്തു. വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് സിപി ജലീലിന് അഭിവാദ്യം അര്‍പ്പിച്ചും, കൊലയാളികള്‍ക്ക് മാപ്പില്ലെന്ന് ആഹ്വാനം ചെയ്തുമാണ് പോസ്റ്ററുകള്‍.സി.പി ജലിലിനെ കുറിച്ചുള്ള വിവരണമാണ് നോട്ടിസിലുള്ളത്.സംഭവത്തെ തുടര്‍ന്ന് പോലീസ് തണ്ടര്‍ബോള്‍ട്ട് സ്ഥലത്ത് പരിശോധന നടത്തി. തലപ്പുഴ പോലീസ് യുഎപിഎ കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍