ചെതലയം റെയിഞ്ചില്‍ ഇരുളം ഫോറസ്റ്റ് സെക്ഷന്‍ കീഴിലെ ചെട്ടി പാമ്പ്ര ആന പന്തി കോളനിക്ക് സമീപം വനമേഖലയില്‍ വെച്ചാണ് കടുവ വനപാലകരെ ആക്രമിച്ചത്. ആനപന്തി കോളനി വാസികളായ ഷാജന്, ജയന്, രാജേഷ്, രാജന്, ബാലന് എന്നിവര്‍ക്കാണ് പരുക്കേറ്റതെന്നാണ് ആദ്യ വിവരം. ഇതില്‍ ഗുരുതര പരുക്കേറ്റ ഷാജനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോയി. മറ്റുള്ളവര്‍ ബത്തേരി, പുല്‍പ്പള്ളി ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നതായും വാര്‍ഡ് മെമ്പര്‍ പറഞ്ഞു. പ്രതിഷേധത്തെ തുടര്‍ന്ന് നാട്ടുകാര്‍ പുല്‍പ്പള്ളി ബത്തേരി പാതയിലെ ചീയമ്പം വലിയ കുരിശില്‍ റോഡ് ഉപരോധിക്കുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍