പത്ത് വയസുകാരിയോട് മോശമായി പെരുമാറി; മധ്യവയസ്ക്കനെ അറസ്റ്റ് ചെയ്തു ;പ്രതിക്കെതിരെ പോക്സോ കേസ്
കല്‍പ്പറ്റ സ്റ്റേഷന് പരിധിയിലെ പത്ത് വയസുകാരിയായ കുട്ടിയെ ലൈംഗീക ഉദ്ദേശത്തോടെ കയറിപ്പിടിച്ച പരാതിയെ തുടര്‍ന്ന് കച്ചവടക്കാരനായ മധ്യവയസ്ക്കനെ അറസ്റ്റ് ചെയ്തു.കല്‍പ്പറ്റ അമ്പിലേരിയിലെ കച്ചവടക്കാരനായ അമ്പിലേരി കുളങ്ങ അപ്പാര്‍ട്ട്മെന്റ് സുരേന്ദ്രന് (55) നെയാണ് അറസ്റ്റ് ചെയ്തത്.കടയില്‍ ബ്രഡ് വാങ്ങാന്‍ ചെന്ന സമയം ലൈംഗീക ഉദ്ദേശത്തോടെ കുട്ടിയെ കയറിപ്പിടിച്ചതായാണ് പരാതി. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍